Call: 04998 242332, 9447652517
Mail to: info@goldkingfashion.com
TODAY GOLD RATE
Gold   =   Gram : 4520
Pavan : 36160
Silver =   65 gm
gold king

SCHEME

സ്വര്‍ണ വിലയിലെ ചാഞ്ചാട്ടത്തില്‍ നിന്നും പരിരക്ഷ നേടാന്‍ !
ഏറ്റവും സംതൃപ്തമായ ഒരു നിക്ഷേപ പദ്ധതി
പ്രത്യേകതകള്‍
  • സ്വര്‍ണ്ണ വിലവര്‍ധനവില്‍ നിന്നും പരിരക്ഷ.
  • ഏതൊരാള്‍ക്കും അംഗമാകുവാന്‍ സാധിക്കുന്ന തികച്ചും ലളിതമായ പദ്ധതി.
  • അടയ്ക്കുന്ന തുകയ്ക്ക് ആനുപാതികമായി സ്വര്‍ണ്ണം തൂക്കത്തില്‍ വരവ് വെക്കുന്നു.
  • ഈ സ്കീമില്‍ അംഗമാകുന്നതിന് സര്‍വീസ്‌ ചാര്‍ജ്ജോ ഫീസോ ഈടാക്കുന്നതല്ല.
  • തവണ സംഖ്യയില്‍ മുടക്കം വന്നാലും അടച്ച തുക നഷ്ടപ്പെടുന്നില്ല.

സ്വര്‍ണ്ണവില അനുദിനം കൂടിക്കൊണ്ടിരിക്കുമ്പോള്‍ ഭാവിയില്‍ സ്വര്‍ണ്ണവിലയെക്കുറിച്ചും അത് നിങ്ങളുടെ ജീവിത സ്വപ്നങ്ങളെ എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ചും നിങ്ങള്‍ ആശങ്കാകുലരാണെന്ന കാര്യം ഞങ്ങള്‍ മനസ്സിലാക്കുന്നു.ഗോള്‍ഡ്‌ കിംഗില്‍ നിങ്ങളുടെ ഇഷ്ടപ്രകാരമുള്ള തുകയേ അതിന്‍റെ ഗുണിതങ്ങളോ സമയ നിഷ്ടതയില്ലാതെ എപ്പോള്‍ വേണമെങ്കിലും പണം അടക്കാം. ആവശ്യാനുസരണം നിങ്ങള്‍ക്ക് സ്വര്‍ണ്ണാഭരണങ്ങളായി പിന്‍വലിക്കാം. ഈ പദ്ധതിയില്‍ സമയ പരിധി ഇല്ല. കാലാവധി ഇല്ല.

സ്വര്‍ണ്ണാഭരണ സമ്പാദ്യ പദ്ധതി

കാസറഗോഡ് ജില്ലയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ഗോള്‍ഡ്‌ കിംഗ് മാന്യ ഉപഭോക്താക്കള്‍ക്കായി ഒരു സ്വര്‍ണ്ണാഭരണ സമ്പാദ്യ പദ്ധതി ഒരുക്കുന്നു.

ഈ പദ്ധതിയിലൂടെ ചെറിയ ഒരു തുക വീതം മാസം തോറും നിക്ഷേപിച്ച് നിശ്ചിത കാലാവധിക്കുശേഷം നിങ്ങളുടെ അഭിരുചിക്കനുസരിച്ച് സ്വര്‍ണ്ണാഭരണങ്ങള്‍ സ്വന്തമാക്കാം.

ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ Govt. of India H.M ചെയ്ത 916(22 ct) സ്വര്‍ണ്ണാഭരണങ്ങളുടെ വില്‍പ്പനയിലൂടെ ജനങ്ങളുടെ വിശ്വാസം നേടിയെടുത്ത ഞങ്ങള്‍ അവതരിപ്പിക്കുന്ന ഈ സ്വര്‍ണോപഹാരം പരമാവധി പ്രയോജനപ്പെടുത്തുമല്ലോ.

24 മാസ തവണകളുള്ള ഈ പദ്ധതിയില്‍ 500,1000,1500 etc എന്നീ തുകകള്‍ അടച്ച് ഏതൊരു വ്യക്തിക്കും അംഗമാകാവുന്നതാണ്.

Monthly Insallment Scheme
സവിശേഷതകള്‍

ഗോള്‍ഡ്‌ കിംഗ്‌ ഫാഷന്‍ ജ്വല്ലറി ഗ്രൂപ്പ് അന്താരാഷ്ട്ര തലത്തില്‍ നടത്തിയ മാര്‍ക്കറ്റ് സര്‍വേ പ്രകാരം അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു പവന് 28000 രൂപ വരെ ഉയരാന്‍ സാധ്യതയുണ്ട്. ഈ സ്വര്‍ണ്ണവില വര്‍ദ്ധനവില്‍ നിന്നും പരിരക്ഷ നേടാന്‍ നിങ്ങള്‍ നിക്ഷേപിക്കുന്ന തുക അതാത് ദിവസത്തെ സ്വര്‍ണ്ണ വിലയിലേക്ക് ഫിക്സ് ചെയ്യുന്നു. ആയതിനാല്‍ ഭാവിയിലുണ്ടാകുന്ന സ്വര്‍ണ്ണവില വര്‍ദ്ധനവില്‍ നിന്നും രക്ഷ നേടാം.

ബോണസ്‌

ഈ പദ്ധതിയുടെ കാലാവധിക്കുശേഷം നിങ്ങള്‍ അടക്കുന്ന മാസ തവണയുടെ രണ്ടിരട്ടി ഞങ്ങള്‍ ബോണസായി നല്‍കുന്നു. കൂടാതെ കാലാവധി പൂര്‍ത്തിയാക്കി സ്വര്‍ണ്ണം വാങ്ങുമ്പോള്‍ പണിക്കൂളിയില്‍പ്രത്യേക ഡിസ്കൌണ്ട് നല്‍കുന്നതാണ്.

Edding Purchase Scheme

വിവാഹാവശ്യങ്ങള്‍ക്കായി സ്വര്‍ണ്ണം വാങ്ങാനുദ്ദേശിക്കുന്ന തുകയുടെ 75% തുക ഒന്നിച്ചടക്കുന്നതുവഴി ഭാവിയിലുണ്ടായേക്കാവുന്ന സ്വര്‍ണ്ണ വില വര്‍ദ്ധനവില്‍ നിന്നും രക്ഷ നേടാം. ഈ പദ്ധതിയുടെ കാലാവധി 6 മാസമാണ്.

നിബന്ധനകള്‍
  • പ്രതിമാസം 500,1000,1500 etc. രൂപ പ്രകാരം മാസ തവണകള്‍ അടയ്ക്കേണ്ടതാണ്.
  • ഈ പദ്ധതി പ്രകാരം നിക്ഷേപിക്കുന്ന തുക സ്വര്‍ണ്ണാഭരണങ്ങളായി മാത്രമേ തിരികെ ലഭിക്കുകയുള്ളൂ.
  • മാസ തവണകള്‍ മുന്‍കൂര്‍ അടയ്ക്കാം. അതിന് പ്രത്യേക ആനുകൂല്യം ലഭിക്കുന്നതല്ല.
  • തവണകള്‍ എല്ലാ മാസവും 15-20 തീയതിക്ക് മുന്‍പ് അടയ്കേണ്ടതാണ്
  • ഒരു വ്യക്തിക്ക് എപ്പോള്‍ വേണമെങ്കിലും പദ്ധതിയില്‍ അംഗമാകാവുന്നതാണ്.
  • ഈ പദ്ധതി പ്രകാരം വാങ്ങുന്ന സ്വര്‍ണ്ണത്തിന് സാധാരണ വില്പനയ്ക്ക് ബാധകമായ പണിക്കൂലി വാറ്റ്‌ മറ്റെല്ലാ ഗവണ്മെന്‍റ് നിയമങ്ങളും ബാധകമായിരിക്കും.സെയില്‍സ് ഓഫീസര്‍ മുഖാന്തരം പണം നല്‍കി വല്ല കാരണവശാലും 10 ദിവസത്തിനകം രശീതി കിട്ടിയില്ലെങ്കില്‍ സ്ഥാപനവുമായി ബന്ധപ്പെടുക.
  • ഈ പദ്ധതിയില്‍ നിങ്ങള്‍ ഓരോ തവണ പണം അടയ്ക്കുമ്പോഴും നിങ്ങള്‍ക്ക് ലഭിക്കുന്ന രസീതികള്‍ ഭദ്രമായി സൂക്ഷിക്കേണ്ടതും, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ എല്ലാ രശീതികളും നിര്‍ബന്ധമായി സ്ഥാപനത്തില്‍ തിരിച്ചേല്‍പ്പിക്കേണ്ടതുമാണ്.
  • ഈ പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് എല്ലാ പര്‍ച്ചേസിനും പ്രത്യേക ഡിസ്കൌണ്ട് നല്‍കുന്നതാണ്.
ഈ സ്വര്‍ണ്ണാഭരണ പദ്ധതി ഞങ്ങളുടെ എല്ലാ ബ്രാഞ്ചുകളിലും ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഞങ്ങളുടെ ഷോറൂമുമായി ബന്ധപ്പെടുക.
ഗോള്‍ഡ്‌ കിംഗ്‌ ഫാഷന്‍ ജ്വല്ലറി ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നു
  • 22 കാരറ്റിന്റെ വില നല്‍കി നിങ്ങള്‍ വാങ്ങുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ ഒറിജിനല്‍ 916 മുദ്രണതോടുകൂടിയതാണെന്ന് ഉറപ്പുവരുത്തുന്നു.
  • മാറ്റിയെടുക്കുമ്പോള്‍ മുഴുവന്‍ മൂല്യവും ലഭിക്കുന്നു.
  • സ്വര്‍ണ്ണ പരിശുദ്ധി സ്വയം തിരിച്ചറിയാന്‍ ഇറ്റാലിയന്‍ നിര്‍മ്മിത ഗോള്‍ഡ്‌ ചെക്ക് കാരറ്റ് അനലൈസറിന്റെ സേവനം ലഭ്യമായിരിക്കും.
  • സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ആജീവനാന്ത സൗജന്യ മെയ്‌ന്റനന്‍സും വില്പനാനതര സേവനവും.
  • അതിവിപുലമായ ആഭരണശേഖരത്തില്‍ നിന്നും ന്യായമായ വിലയില്‍ ആഭരണങ്ങള്‍ സ്വന്തമാക്കുവാനും വിലയുടെ വിശദാംശങ്ങള്‍ അറിയുവാനുമുള്ള അവകാശം.
  • ആഭരണങ്ങളില്‍ പനിക്കൂലി, തൂക്കം, സ്റ്റോണ്‍ ചാര്‍ജ്‌, സ്റ്റോണ്‍ വെയ്റ്റ്‌ എന്നിവ കൃത്യമായി പ്രദര്‍ശിപ്പിക്കുന്ന ബാര്‍കോഡ് ഉണ്ടായിരിക്കും.
  • സേവനസന്നദ്ധരും പ്രഫഷണല്‍ പരിശീലനം ലഭിച്ചവരുമായ സ്റ്റാഫിന്റെ സേവനം.